News Kerala

കോവിഡ് വാക്‌സിന്‍ വിതരണം: സര്‍ക്കാര്‍ വ്യക്തത വരുത്തിയില്ല, സൗജന്യമായി നല്‍കണമെന്ന് ഇടത് എംപിമാര്‍

കോഴിക്കോട്: കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണമെന്ന് ഇടത് എംപിമാരായ എംവി ശ്രേയാംസ് കുമാറും എളമരം കരീമും.പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തിന് ശേഷമാണ് എംപിമാരുടെ പ്രതികരണം. ഒരു ഡോസിന് 2,500 രൂപ എന്നത് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താങ്ങാനാകില്ലെന്ന് എംവി ശ്രേയാംസ് കുമാര്‍ എംപി പറഞ്ഞു. വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യ മുന്നിലാണെങ്കിലും വിതരണകാര്യത്തില്‍ അവ്യക്തതയുണ്ടെന്നും എംപിമാര്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.