നിര്‍ദേശം മറികടന്ന് അഞ്ഞൂറ് പേരുമായി ഗൃഹപ്രവേശം: പോലീസ് കേസെടുത്തു
കോഴിക്കോട്: നാദാപുരം വാണിമേലില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം മറികടന്ന് ഗൃഹപ്രവേശം നടത്തിയവര്‍ക്കെതിരെ കേസ്. വളയം പോലീസാണ് കേസെടുത്തത്. അഞ്ഞൂറോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. വടകര മണിയൂരിലും നിര്‍ദേശം മറികടന്ന് ഗൃഹപ്രവേശം നടത്തിയതിന് കേസെടുത്തു.