സൈനികരുടെ ധീരതയ്ക്ക് സ്വാതന്ത്ര്യദിനത്തിൽ ദേവദൂതർ- ദി സിങ്ങിങ് കലക്ടീവ് പുറത്തിറക്കിയ ഗാനം
അവർ അതിർത്തികളിൽ ഉറങ്ങാതിരിക്കുന്നത് കൊണ്ട് നമ്മൾ ഇവിടെ സുഖമായി ഉറങ്ങുന്നു. ഈയൊരു വാചകം മതി നമ്മുടെ സൈനികർ എത്രത്തോളം ത്യാഗം ചെയ്യുന്നു എന്നറിയാൻ. സൈനികരുടെ ധീരതയ്ക്കും സമർപ്പണത്തിനും ത്യാഗത്തിനും സ്വാതന്ത്ര്യദിനത്തിൽ ആദരം അർപ്പിക്കുകയാണ് ഒരു കൂട്ടം ഗായകർ. ദേവദൂതർ- ദി സിങ്ങിങ് കലക്ടീവ് പുറത്തിറക്കിയ ഗാനം ആദ്യം കേട്ടു നോക്കാം. ദേവദൂതർ എന്ന പേരിന് പിന്നിലും ഒരു കഥയുണ്ട്.