തൃശൂർ പൂരം അലങ്കോലമാക്കൽ; അജിത് കുമാറിന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്, നടപടിയുണ്ടാകുമോ?
തൃശൂര്‍ പൂരം അലങ്കോലമായതില്‍ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറി്‌ന് എതിരേ നടപടി ശുപാര്‍ശ ചെയ്ത് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. യുക്തമായ നടപടി എടുക്കാം എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. പൂരം കലക്കലില്‍ എ.ഡി.ജി.പിക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് ഡി.ജി.പിയുടെ അന്വേഷണത്തിലെ കണ്ടെത്തല്‍. മന്ത്രി വിളിച്ചിട്ടു പോലും എം.ആര്‍ അജിത്കുമാര്‍ ഫോണ്‍ എടുത്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വീഴ്ച കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അജിത്കുമാറിന് എതിരേ നടപടി എടുക്കുമോ എന്നതാണ് ഇനിയുളള ചോദ്യം.