എന്‍ഡോസള്‍ഫാന്‍ സമരസമിതി മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് സങ്കട ജാഥ നടത്തി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരസമിതി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് സങ്കട ജാഥ നടത്തി. സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്നും കാല്‍നടയായാണ് സമരക്കാര്‍ ക്ലിഫ് ഹൗസിലേയ്ക്ക് ജാഥ നടത്തിയത്. 1905 പേരെയും ദുരിതബാധിതരുടെ ലിസ്റ്റില്‍പ്പെടുത്തണം എന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.