വെല്ലുവിളികളും വിവാദങ്ങളും നിറഞ്ഞ് പിണറായി സര്‍ക്കാരിന്റെ നാല് വര്‍ഷങ്ങള്‍
തിരുവനന്തപുരം: വെല്ലുവിളികളും വിവാദങ്ങളും നിറഞ്ഞതായിരുന്നു പിണറായി സര്‍ക്കാരിന്റെ നാല് വര്‍ഷം. ഓഖിയും തുടര്‍ പ്രളയങ്ങളും നിപ, കോവിഡ്-19 മഹാമാരികളും ഫലപ്രദമായി പ്രതിരോധിക്കാന്‍ ആയെങ്കിലും ഇതുണ്ടാക്കിയ സാമ്പത്തികാഘാതമാണ് ഇനിയുളള വെല്ലുവിളി. മാവോയിസ്റ്റ് കൂട്ടക്കൊല, അറസ്റ്റ് തുടങ്ങിയ പോലിസുമായി ബന്ധപ്പെട്ട വിഷയങ്ങളും സ്പ്രിങ്ക്ളര്‍ വരെയുളള കരാറുകളുമായിരുന്നു സര്‍ക്കാരിനെ ഗ്രസിച്ച വിവാദങ്ങള്‍.