പതിനാലാം നിയമസഭയുടെ അവസാന ബജറ്റ് സമ്മേളനം നാളെ തുടങ്ങും
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അവസാന ബജറ്റ് സമ്മേളനം നാളെ തുടങ്ങും. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ വലിയ ഊര്‍ജത്തോടെയെത്തുന്ന ഭരണപക്ഷത്തെ നേരിടാന്‍ സ്വര്‍ണ കടത്തും സ്പീക്കറുടെ ചോദ്യംചെയ്യലും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാകും പ്രതിപക്ഷം രംഗത്തിറങ്ങുക. 15 നാണ് സംസ്ഥാന ബജറ്റ്.