കോഴിക്കോട് അരിക്കുളം എൽ.പി സ്കൂളിന് ഫിറ്റ്നസ് ഇല്ലെന്ന പരാതിയുമായി രക്ഷിതാക്കൾ
കോഴിക്കോട് അരിക്കുളം എൽ.പി സ്കൂളിന് ഫിറ്റ്നസ്സില്ലെന്നും കുട്ടികൾ മുറ്റത്തിരുന്ന് പഠിക്കുമെന്നും നിലപാടെടുത്ത് ഒരുവിഭാഗം രക്ഷിതാക്കൾ. എന്നാൽ, ചിലർ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും നിഷ്പക്ഷമായുള്ളൊരു വിദഗ്ധ സമിതി പറഞ്ഞാൽ കെട്ടിടം പുതുക്കിപ്പണിയാമെന്നും മാനേജുമെന്റും പറയുന്നു.