ആലപ്പുഴയിൽ വെള്ളപ്പൊക്കം രൂക്ഷം; 250 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി
കുട്ടനാട്, എടത്വ, തലവടി, മാവേലിക്കര പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ദുരിതാശ്വാസ ക്യാമ്പുകളിലായി 250 ഓളം പേരെ മാറ്റി പാർപ്പിച്ചു. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ജില്ലാ അധികൃതരും വ്യക്തമാക്കി.