'CPM ഓഫീസിൽ ആത്മഹത്യ ചെയ്യും'; ഭീഷണിയുമായി മുൻബ്രാഞ്ച്കമ്മിറ്റി അംഗം
വയനാട്ടിൽ സിപിഐം ജില്ലാ കമ്മറ്റി ഓഫീസിൽ ആത്മഹത്യ ചെയ്യുമെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ച് മുൻ ബ്രാഞ്ച് കമ്മറ്റി അംഗം. പാർട്ടി നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരിച്ചു കിട്ടാത്തതിന്റെ പേരിൽ കൽപ്പറ്റ സ്വദേശി നൗഷാദ് മാട്ടിലാണ് കത്തയച്ചത്. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച നൂറു കണക്കിനാളുകളാണ് പ്രതിസന്ധി നേരിടുന്നത്.