കൊച്ചി ബിനാലെയുടെ വിസ്മയവും നുകര്‍ന്ന് ഫ്രാന്‍ചെസ്‌ക മിലാന്ദ്രെയും ആന്ദ്രെ കുര്‍ക്കോവും
കൊച്ചി: കൊച്ചിയുടെ ചരിത്രവും ബിനാലെയുടെ വിസ്മയവും നുകര്‍ന്ന് എഴുത്തുകാരായ ഫ്രാന്‍ചെസ്‌ക മിലാന്ദ്രെയും ആന്ദ്രെ കുര്‍ക്കോവും. ബിനാലെയിലെ സ്ത്രീ പങ്കാളിത്വം അല്‍ഭുതപ്പെട്ടുത്തിയെന്ന് ഫ്രാന്‍ചെസ്‌ക പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാനാണ് ഇറ്റാലിയന്‍ എഴുത്തുകാരിയായ ഫ്രാന്‍ചെസ്‌കയും ഉക്രെയിന്‍ നോവലിസ്റ്റായ ആന്ദ്രെ കുര്‍ക്കോവും കേരളത്തിലെത്തിയത്. ബിനാലെയും ജൂത ചരിത്രവുമാണ് ഇരുവരെയും കൊച്ചിയിലേക്ക് ആകര്‍ഷിച്ചത്. ഇന്നലെ കൊച്ചിയിലെത്തി ഇരുവരും ജൂതപള്ളി ഉള്‍പ്പെടെയുള്ള പൈത്രകത്തിന് ശേഷിപ്പുകള്‍ കാണുന്നതിനുള്ള തിരക്കിലായിരുന്നു. എറണാകുളം മാര്‍ക്കറ്റ് റോഡിലെ കടവുംഭാഗം ജൂതപള്ളിയില്‍ ഇരുവരും ഏറെ നേരം ചിലവിട്ടു. ജൂത പള്ളിയുടെ നടത്തിപ്പുകാരനായ ഇല്യാസ് ജോസഫയ് (ബാബു) കടവുംഭാഗം ജൂത പള്ളിയുടെ ചരിത്രം ഇരുവര്‍ക്കും വിശദ്ധീകരിച്ചു നല്‍കി. പള്ളിയിലെ വിളക്കുകള്‍ സംഭാവന ചെയ്തത് ഒരു മുസ്ലീമാണെന്ന അറിവ് ഇരുവരെയും അല്‍ഭുതപ്പെടുത്തി. മലയാളികളുടെ ചായ ആന്ദ്രെയ്ക്ക് ഏറെ ഇടപ്പെട്ടു. കൊച്ചി കായലില്‍ വഞ്ചിവീട് യാത്ര നടത്തണമെന്നുള്ള അഗ്രഹം അടുത്ത സന്ദര്‍ശത്തിലേയ്ക്ക് മാറ്റി വച്ചിരിക്കുകയാണ് ആന്ദ്രെ ഫ്രാന്‍ചെസ്‌കയുടെ ഇവ സ്ലീപ്പ് എന്ന നോവല്‍ ഇറ്റലിയിലെ ബസ്റ്റ് സെല്ലറാണ്. ഇത് രണ്ടാം തവണയാണ് ഫ്രാന്‍ചെസ്‌ക കൊച്ചിയിലെത്തുന്നത്. ഇറ്റാലിയന്‍ ബിനാലെ കണ്ട് പരിചിതയായ ഫ്രാന്‍ചെസ്‌കക്ക് കൊച്ചി ബിനാലെ വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. രണ്ട് ദിവസം കൊണ്ടാണ് അവര്‍ ബിനാലെ കണ്ടു തീര്‍ത്തത്. കേരളവും കേരള വിഭവങ്ങളും ഹൃദയത്തോട് ചേര്‍ത്തു വച്ചാണ് ഫ്രാന്‍ചെസ്‌ക മടങ്ങുന്നത്.