ഇന്ധന വില വീണ്ടും കൂടി
കൊച്ചി: ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 16 പൈസയാണ് ഇന്ന് കൂട്ടിയത്. അതേസമയം, ആഗോളവിപണിയില്‍ ക്രൂഡ് വില ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. ഇന്ധന വില ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്താണ്. പ്രട്രോളിന് 82 രൂപ 60 പൈസ. ഡീസലിന് 76 രൂപ 41 പൈസ. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 81 രൂപ 27 പൈസയും ഡീസലിന് 75 രൂപ 16 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍ വില 81 രൂപ 52 പൈസയും ഡീസലിന് 75 രൂപ 42 പൈസയുമാണ് ഇന്നത്തെ നിരക്ക്.