News Kerala

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം വിജയിച്ചു

തിരുവനന്തപുരം: കാസര്‍കോടുനിന്നുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ തിരുവനന്തപുരത്ത് നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടായത്. സമരം അവസാനിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുരിത ബാധിതരുടെ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന സമര സമിതിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലടക്കം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായും എം.വി ജയരാജന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ എട്ട് കുടുംബങ്ങള്‍ സെക്രട്ടേറിയറ്റ് നടയില്‍ അഞ്ച് ദിവസംനീണ്ട സമരം നടത്തിയിരുന്നു. അനുകൂല നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലേക്കാണ് അവര്‍ ക്ലിഫ് ഹൗസിലേക്ക് സങ്കട മാര്‍ച്ച് നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.