മൃഗങ്ങൾക്ക് ആവശ്യമായതെല്ലാം കാട്ടിൽ റെഡി! വനം വകുപ്പിന്റെ പരീക്ഷണം വിജയം
നിലവിൽ കേരളത്തിലെ ഒരു പ്രധാന പ്രശ്നമാണ് മനുഷ്യ-വന്യജീവി സംഘർഷം. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് വനം വകുപ്പ്. തീറ്റയും വെള്ളവും തേടി വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നത് കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി നിലവിൽ കാടിനുള്ളിൽ കുളങ്ങൾ നിർമ്മിച്ച് മൃഗങ്ങൾക്ക് ആവശ്യമായ വെള്ളം നൽകാൻ വനം വകുപ്പ് ജീവനക്കാർ ശ്രമിക്കുന്നുണ്ട്. സർക്കാർ നിർദേശത്തോടെയാണ് ഇങ്ങനെയൊരു പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇത് കൂടുതൽ വിപുലമാകുന്നതോടെ മനുഷ്യ വന്യജീവി സംഘർഷത്തിന്റെ തോത് കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.