ഇടുക്കി അണക്കെട്ടില്‍ ഉയര്‍ന്ന ജലനിരപ്പ്; ജൂണ്‍ ഒന്നിന് രേഖപ്പെടുത്തിയ 2338.46 അടി
ഇടുക്കി: കാലവര്ഷാരംഭമായി കണക്കാക്കുന്ന ജൂണ്‍ ഒന്നിന് ഇടുക്കി അണക്കെട്ടില്‍ രേഖപ്പെടുത്തിയ ജലനിരപ്പ് 2338.46 അടിയാണ്. ഇരുപത് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അണക്കെട്ട് തുറക്കേണ്ടി വന്ന 2018ലെ ജലനിരപ്പിനേക്കാള്‍ 15 അടി വെള്ളം കൂടുതല്‍. ഇടുക്കി അണക്കെട്ടിലെ അപായ സൈറണുകള്‍ ഇന്ന് പതിനൊന്ന് മണിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കും.