ഇർഷാദിന്റെ മരണശേഷം അതറിയിക്കാതെ സ്വർണ്ണക്കടത്ത് സംഘം പണം വാങ്ങിയെന്ന് സൂചന
ഇർഷാദിന്റെ മരണശേഷം അതറിയിക്കാതെ സ്വർണ്ണക്കടത്ത് സംഘം മോചനദ്രവ്യമായി പണം വാങ്ങിയെന്ന് സൂചന. പത്ത് ലക്ഷം രൂപ മുഖ്യപ്രതി സാലിഹിന് കൈമാറുന്നതിൻ്റെ ഭാഗമായി ഇർഷാദിൻ്റെ സുഹൃത്ത് നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നു.