കെ സുരേന്ദ്രൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപി യുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിയ്ക്കാൻ എത്തിച്ചതാണെന്നാണ് പോലീസ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ കൂടിയാണ് സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.