പ്രളയത്തിലും ഉരുള്‍പൊട്ടലിലും കണ്ണൂര്‍ ജില്ലയില്‍ കനത്ത നാശനഷ്ടം
കണ്ണൂര്‍: പ്രളയത്തിലും ഉരുള്‍പൊട്ടലിലും കനത്ത നാശനഷ്ടമാണ് കണ്ണൂര്‍ ജില്ലയിലും ഉണ്ടായത്. ഇതുവരെയുള്ള കണക്കനുസരിച്ച് 990 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു. 113 വീടുകള്‍ പൂര്‍ണമായും 2625 വീടുകള്‍ ഭാഗികമായും നശിച്ചിട്ടുണ്ട്. കൊട്ടിയൂര്‍, അയ്യന്‍കുന്ന് പഞ്ചായത്തുകളെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ലഭ്യമായ കണക്കനുസരിച്ച് 40.89 കോടി രൂപയുടെ നഷ്ടമാണ് പാലങ്ങള്‍ തകര്‍ന്നതിലൂടെ ഉണ്ടായത്. റോഡുകളും മലയോര ഹൈവേയെയും പുനര്‍നിര്‍മ്മിക്കാന്‍ 183.19 കോടി രൂപ ആവശ്യമായി വരും.