കോവിഡ് വ്യാപനം തടയുന്നതിന് പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം
ഓണം ഉൾപ്പടെയുള്ള ഉത്സവങ്ങളുടെ കാലയളവിൽ കോവിഡ് വ്യാപനം തടയുന്നതിന് പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ഓണത്തിന് പുറമെ മുഹറം, ജന്മാഷ്ടമി, ഗണേഷ് ചതുർത്ഥി, ദുർഗ്ഗാ പൂജ എന്നീ ആഘോഷങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് നിർദേശിച്ചിരിക്കുന്നത്.