'മിഥുന്റെ അമ്മയെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല; എത്രയും പെട്ടന്ന് വിവരം അറിയിക്കും'
കൊല്ലം തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ അമ്മയെ ബന്ധപ്പെടാനായിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. എത്രയും പെട്ടന്ന് വിവരം അറിയിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തുർക്കിയിലാണ് മിഥുന്റെ അമ്മ.