തിരഞ്ഞെടുപ്പ് വേളയിൽ കോന്നിയിൽ കെ സുരേന്ദ്രനൊപ്പം മകനും ഹോട്ടലിൽ താമസിച്ചു
നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ കോന്നിയിൽ കെ സുരേന്ദ്രനൊപ്പം മകനും സ്വകാര്യ ഹോട്ടലിൽ താമസിച്ചു. മഞ്ചേശ്വരത്തെ പ്രചാരണത്തിനായി സുരേന്ദ്രൻ പോയപ്പോഴും മകൻ കെ എസ് ഹരികൃഷ്ണൻ കോന്നിയിൽ തുടർന്നു. കൊടകര കേസിൽ ആരോപണ വിധേയനായ ധർമ്മരാജൻ കോന്നിയിലെത്തി കെ സുരേന്ദ്രനെ കണ്ടുവെന്നും ഹരികൃഷ്ണൻ നിരവധി തവണ ധർമ്മരാജനെ വിളിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.