കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ മൂന്നാറില്‍ നടപ്പാക്കിയ ടിക്കറ്റേതര വരുമാന പദ്ധതികള്‍ വന്‍വിജയം
ഇടുക്കി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കെ എസ് ആര് ടി സിയെ രക്ഷിക്കാന്‍ മൂന്നാറില്‍ നടപ്പാക്കിയ ടിക്കറ്റേതര വരുമാന പദ്ധതികള്‍ വന്‍വിജയം. വിനോദയാത്ര പദ്ധതിയിലൂടെ പതിനെട്ട് ദിവസംകൊണ്ട് സമ്പാദിച്ചത് ഒന്നര ലക്ഷത്തോളം രൂപ. സ്ലീപ്പര്‍ കോച്ചുകള്‍ ഉപയോഗിച്ച് ആരംഭിച്ച ലോഡ്ജിങ് പദ്ധതിയിലൂടെ മൂന്നര ലക്ഷവും ലഭിച്ചു.