ബാർകോഴ 2.0.. ബാർ കോഴയിൽ കുലുങ്ങി പിണറായി സർക്കാർ! ആയുധമാക്കി പ്രതിപക്ഷം
ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയ അതേ ബാര്‍ കോഴ ആരോപണം തിരിഞ്ഞു കുത്തിയതിന്റെ ഞെട്ടലില്‍ പിണറായി സര്‍ക്കാര്‍. വിവാദം ഉയര്‍ന്നതിന് തൊട്ടു പിന്നാലെ സര്‍ക്കാരിന് എതിരേ ആഞ്ഞടിച്ച് യു.ഡി.എഫ്. രംഗത്ത് എത്തി. ആരോപണം തള്ളിക്കളഞ്ഞെങ്കിലും കോഴയില്ലെന്ന് തെളിയിക്കേണ്ട ബാധ്യതയിലാണ് സര്‍ക്കാര്‍.