തൃശൂർ ചേലക്കരയിൽ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം
തൃശൂർ ചേലക്കരയിൽ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ അണിമയാണ് മരിച്ചത്. അമ്മ ഷൈലജയും നാലുവയസുള്ള അനുജനും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഷൈലജയുടെ ഭർത്താവ് പ്രദീപ് രണ്ടാഴ്ചയ്ക്ക് മുൻപ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം. രാത്രിയായിട്ടും ആരെയും പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൂവരെയും കണ്ടെത്തിയത്.