കിഴക്കമ്പലം അക്രമം; ലേബർ കമ്മീഷൻ അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി
കിറ്റക്സിലുണ്ടായ അക്രമ സംഭവങ്ങളിൽ ലേബർ കമ്മീഷനും അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. കിറ്റക്സിൽ തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നുണ്ടോ എന്നതിൽ അന്വേഷണം നടത്തി ഇന്നുതന്നെ റിപ്പോർട്ട് നൽകാൻ ലേബർ കമ്മീഷണറോട് ആവശ്യപ്പെട്ടു.