അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ഒരു സംഘം കെട്ടിയിട്ട് മർദിച്ചു. ചിറ്റൂർ ഉന്നതിയിലെ 19കാരനായ ഷിജുവിനാണ് മർദനമേറ്റത്. അഗളി പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ഷിജു പറഞ്ഞു. ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ ഷിജു കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.