കര്‍ഷകരുടെ പുനഃക്രമീകരിച്ച വായ്പകള്‍ക്കു മാത്രം മൊറട്ടോറിയം നീട്ടി നല്‍കും
തിരുവനന്തപുരം: കര്‍ഷകരുടെ കഴിഞ്ഞ ഡിസംബര്‍ 31 വരെ പുനഃക്രമീകരിച്ച വായ്പകള്‍ക്കു മാത്രം മൊറട്ടോറിയം നീട്ടി നല്‍കാമെന്ന് ബാങ്കേഴ്‌സ് സമിതി സര്‍ക്കാരിനെ അറിയിക്കും. പ്രളയബാധിത കര്‍ഷകരുടെ വായ്പ പുനഃക്രമീകരിക്കാനും ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടാനും ബാങ്കേഴ്‌സ് സമിതി മാര്‍ച്ചില്‍ തന്നെ റിസര്‍വ്വ് ബാങ്കിനെ സമീപിച്ചതിന്റെ രേഖകള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.