ബോറന്‍ പ്രസംഗം; മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടി- ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മറുപടി നനഞ്ഞ പടക്കം പോലെയായിരുന്നുവെന്നും ഏറ്റവും ദുര്‍ബലമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഇതുപോലെ ബോറനൊരു പ്രസംഗം കേരളത്തിലെ ഒരു മുഖ്യമന്ത്രിമാരും നടത്തിയിട്ടില്ലെന്നുള്ളതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ പ്രസംഗം നിയമസഭയില്‍ തടസ്സപ്പെടുത്തി. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. അവിശ്വാസ പ്രമേയത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.