News Kerala

കൊലപാതക ശ്രമത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഡാലോചനയെന്ന് സി ഒ ടി നസീര്‍

കോഴിക്കോട്: തനിക്കെതിരെയുള്ള കൊലപാതക ശ്രമത്തിന് പിന്നില്‍ സി പി എമ്മിന്റെ ഗൂഡാലോചനയെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീര്‍. രണ്ടു ലോക്കല്‍ കമ്മിറ്റിയംഗങ്ങളും തലശേരിയിലെ ഒരു നേതാവുമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് നസീര്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനാണെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ തലശേരി കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്ന് സംശയിക്കുന്നതായും നസീര്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.