വനയാത്രയ്ക്ക് വഴി തേടി- പ്രത്യേക ചര്‍ച്ച
വയനാടൊരു സമരമുഖത്താണ്. ഇക്കഴിഞ്ഞ പത്ത് കൊല്ലങ്ങളായി ബന്ദിപൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വെള്ളിടി പോലെ പൂര്‍ണ്ണവിലക്കിന്റെ ഭീഷണി. രാത്രി യാത്രാ നിരോധനം നീക്കാനുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പൂര്‍ണ്ണയാത്രാ നിരോധനത്തിന്റെയും ബദല്‍ പാതയുടെയും സാധ്യത ആരായുകയാണ് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിനോട്, മന്ത്രാലയങ്ങളോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടും കഴിഞ്ഞു. വനേമഖലയുടെയും വന്യജീവികളുടെയും സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ടെന്നുറപ്പ്. പക്ഷെ അത് യഥാര്‍ത്ഥ ബദലുകള്‍ കണ്ടെത്താതെയും ജനതയുടെ ഭാവി ഇരുട്ടിലാക്കിയും വലിയൊരു പ്രദേശത്തിന്റെയും വികസനക്കുതിപ്പ് തടയിട്ടുമാണോ എന്നതാണ് ചോദ്യം. പ്രത്യേക ചര്‍ച്ച, വനയാത്രയ്ക്ക് വഴി തേടി. ടിജി ചെറുതോട്ടം, ടി.വി രാജന്‍, സി കെ ശശീന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.