മരടിലെ ഫ്ലാറ്റ് പൊളിക്കലിന് ഒരു വയസാകുമ്പോള്‍ മായാതെ നില്‍ക്കുന്ന ചില മുഖങ്ങള്‍
കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കലിന് ഒരു വയസാകുമ്പോള്‍ മായാതെ നില്‍ക്കുന്ന ചില മുഖങ്ങള്‍ ഉണ്ട്. ആല്‍ഫ സെറീന് ഫ്ലാറ്റിനു തൊട്ടടുത്തു താമസിച്ചിരുന്ന ഏഴ് വയസുകാരന്‍ കാര്‍ത്തിക്കും കൂട്ടുകാരും അവരില്‍ ചിലരാണ്. വീടു നഷ്ടമാകുമോയെന്ന ആശങ്കയില്‍ ചുമരില്‍ ചിത്രങ്ങള്‍ വരച്ചായിരുന്നു അന്ന് കുട്ടികള്‍ താത്കാലിക കേന്ദ്രത്തിലേക് മാറിയത്. ഒരു വര്‍ഷത്തിനിപ്പുറം വീട് സുരക്ഷിതമായതിന്റെ ആശ്വാസത്തിലാണ് ഈ കുരുന്നുകള്‍