ട്വന്റി ട്വന്റിയെ അനുകൂലിച്ച് രംഗത്തെത്തിയ നടൻ ശ്രീനിവാസനെ പരിഹസിച്ച് പി ജയരാജൻ
ട്വന്റി ട്വന്റിയെ അനുകൂലിച്ച് രംഗത്തെത്തിയ നടൻ ശ്രീനിവാസനെ പരിഹസിച്ച് പി ജയരാജൻ. രാഷ്ട്രീയത്തിൽ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന പഴയ എബിവിപിക്കാരനാണ് ശ്രീനിവാസനെന്ന് ജയരാജൻ പറഞ്ഞു. ട്വന്റി ട്വന്റിയുടെ വികസിത രൂപമാണ് അംബാനിമാരും അദാനിമാരും സ്വാധീനിക്കുന്ന ഭരണമെന്നും ജയരാജൻ മാതൃഭൂമി ന്യൂസിന്റെ വിമൺ ഓൺ വീൽസിൽ പറഞ്ഞു.