പന്തീരാങ്കാവ് ഗാർഹിക പീഡനം; പ്രതി രാഹുൽ ജയിലിൽ തുടരുന്നു
സമീപ നാളിൽ കൂടുതൽ ചർച്ചയായ കേസുകളിലൊന്നാണ് പന്തീരാങ്കാവ് ഗാർഹിക പീഡനം. ആദ്യം നൽകിയ പരാതി യുവതിയും ഭർത്താവും ഹൈക്കോടതിയെ സമീപിച്ച് ഒത്തുതീർപ്പാക്കി ആഴ്ചകൾക്കിപ്പുറം വീണ്ടും പീഡന പരാതി ഉയർന്നു. ഗാർഹിക പീഡനം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഭർത്താവ് രാഹുലിനെ രണ്ടാം പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്‌തത്.