കര്‍ഷകരെയും വിപണിയെയും സംരക്ഷിക്കാന്‍ പൈനാപ്പിള്‍ ചലഞ്ച്
ഇടുക്കി: ലോക്ക്ഡൗണ്‍മൂലം തകര്‍ന്ന പൈനാപ്പിള്‍ കര്‍ഷകരെയും വിപണിയെയും സംരക്ഷിക്കാന്‍ പൈനാപ്പിള്‍ ചലഞ്ച്. കൃഷിവകുപ്പും പൈനാപ്പിള്‍ വ്യാപാരികളുടെയും കര്‍ഷകരുടെയും സംഘടനയും സംയുക്തമായിട്ടാണ് ചലഞ്ച് ഒരുക്കിയത്. മികച്ച പ്രതികരണം ലഭിച്ചതോടെ വാഴക്കുളത്തെ പൈനാപ്പിള്‍ വിപണി സജീവമായി.