അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം വീടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
തൃശ്ശൂർ പറപ്പൂക്കരയിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം വീടിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. പറപ്പൂക്കര സ്വദേശി വിഷ്ണു ആണ് അച്ഛൻ രവിയെ വെട്ടിയ ശേഷം മാരകായുധങ്ങളുമായി വീടിന്റെ മുകളിൽ കയറിയത്. പോലീസും ഫയർഫോഴ്സും ചേർന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്