മിസോറാം ഗവർണ്ണർ ഇന്ന് ഓർത്തഡോക്സ് - യാക്കോബായ സഭാ ആസ്ഥാനങ്ങൾ സന്ദർശിക്കും
കൊച്ചി: മലങ്കര സഭാ തർക്കം പരിഹരിക്കാൻ മിസോറാം ഗവർണ്ണർ പിഎസ് ശ്രീധരൻ പിള്ള ഇന്ന് ഓർത്തഡോക്സ് - യാക്കോബായ സഭാ ആസ്ഥാനങ്ങളിലെത്തും. പ്രധാനമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷമുള്ള സഭകളുടെ നിലപാട് അറിയുന്നതിനാണ് കൂടികാഴ്ച.