പി.ടി തോമസ് നിലപാടുകളിൽ ഉറച്ചു നിന്ന നേതാവ്
ഗാഡ് ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണച്ചതിന്റെ പേരിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയിലെ വൈദികരടക്കമുള്ളവർ ശവമഞ്ജവുമായി പ്രകടനം നടത്തിയപ്പോഴും പി.ടി തോമസ് തളർന്നില്ല. ജീവിതത്തിൽ എന്ത് നഷ്ടപ്പെട്ടാലും നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് ആവർത്തിച്ച് പറയാൻ പി.ടി തോമസിന് ധൈര്യമുണ്ടായിരുന്നു.