നാളെയും കനത്ത മഴയ്ക്ക് സാധ്യത, 13 ജില്ലകളിൽ ജാഗ്രതാനിർദേശം
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്തമഴ. നാളെ(ചൊവ്വാഴ്ച) തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കോ അതിശക്തമായ മഴയ്ക്കോ ആണ് സാധ്യത. അടുത്ത മൂന്നുദിവസം സംസ്ഥാനത്ത് ഇടിയോടു കൂടിയ കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.