രാമനാട്ടുകര സ്വർണക്കടത്തുകേസ്: മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിനുമുന്നിൽ ഹാജരായേക്കും
രാമനാട്ടുകര സ്വർണക്കടത്തുകേസിൽ ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിനുമുന്നിൽ ഹാജരായേക്കും. ഷാഫിക്ക് അർജുൻ ആയങ്കി ഉൾപ്പെടെ കണ്ണൂർ കേന്ദ്രീകരിച്ചുളള സ്വർണക്കളളക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.