വെമ്പായത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സജീവിന്റേത് ആത്മഹത്യയെന്ന് പോലിസ്
വെമ്പായത്ത് പ്രഭാത സവാരിക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സജീവിന്റേത് ആത്മഹത്യയെന്ന് പോലിസ്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും കെട്ടാനുപയോഗിക്കുന്ന കേബിള്‍ എടുക്കുന്ന ദൃശ്യം സിസിറ്റിവി ക്യാമറയില്‍ നിന്നും പോലീസിന് ലഭിച്ചു. ഇതേ കേബിള്‍ ഉപയോഗിച്ചാണ് സജീവ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.