News Kerala

സഭാ സമ്മേളനം: രാജു എബ്രഹാമിനേയും സജി ചെറിയാനേയും ചര്‍ച്ചയില്‍ നിന്നൊഴിവാക്കി

തിരുവനന്തപുരം: പ്രളയവും തുടര്‍നടപടികളും ചര്‍ച്ചചെയ്യാന്‍ വിളിച്ചുകൂട്ടിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് സ്ഥലങ്ങളിലെ എം.എല്‍.എമാരെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കി. ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാനേയും റാന്നി എം.എല്‍.എ രാജു എബ്രഹാമിനേയുമാണ് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയത്. പ്രളയബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ക്കാണ് പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിച്ചത്. താരതമ്യേന പ്രളയ ദുരിതം രൂക്ഷമായി ബാധിക്കാത്ത കായംകുളം എം.എല്‍.എ യു.പ്രതിഭ ഹരിയ്ക്ക് വരെ സംസാരിക്കാന്‍ അനുമതി നല്‍കിയപ്പോഴാണ് പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂരിന്റെയും റാന്നിയുടേയും എം.എല്‍.എമാരെ ഒഴിവാക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.