നീണ്ടകരയില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു
കൊല്ലം: കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരാണ് വള്ളം തകര്‍ന്ന് കടലില്‍ കാണാതായത്. കരിമണല്‍ ഖനനം മേഖലയായ ആലപ്പാട് അടക്കം ജില്ലയുടെ തീരമേഖലയില്‍ കടല്‍ക്ഷോഭം തുടരുകയാണ്.