കെൽപാമിൽ ഗുരുതര അഴിമതി; പിന്നിൽ ചെയർമാൻ സുരേഷ് കുമാറെന്ന് അന്വേഷണ റിപ്പോർട്ട്
കെൽപാമിൽ ഗുരുതര അഴിമതി. ഇതിന് പിന്നിൽ ചെയർമാൻ സുരേഷ് കുമാറെന്ന് അന്വേഷണ റിപ്പോർട്ട്. 2 കോടി കൊടുത്ത് വാങ്ങിയ കുപ്പികൾ മറിച്ചുവിറ്റു. മുഖ്യമന്ത്രിയുടെ ഓഫീസിനടക്കം പരാതി ലഭിച്ചിട്ടും അഴിമതിയിൽ ഇതുവരെ നടപടിയെടുത്തില്ല. സർക്കാർ അനുമതിയില്ലാതെ ഗ്ലാസ് ബോട്ടിലുകൾ നിസാരവിലക്കാണ് വിറ്റത്. മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ മാതൃഭൂമി ന്യൂസിനോട്.