തിരുവനന്തപുരം പോത്തൻകോട് 20 പേരെ കടിച്ച തെരുവുനായയെ പിടികൂടി
തിരുവനന്തപുരം പോത്തൻകോട് 20 പേരെ കടിച്ച തെരുവുനായയെ പിടികൂടി.മൂന്ന് സ്ത്രീകളെയും ഒമ്പത്ത് ഇതരസംസ്ഥാന തൊഴിലാളികളെയും നായ കടിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. മിഷൻ റാബിസ് പ്രവർത്തകരാണ് നായയെ പിടികൂടിയത്. പിടികൂടിയ നായയെ ഷെൽറ്ററിൽ പാർപ്പിച്ച് നിരീക്ഷിച്ച് വരികയാണ്. നായ ചത്താൽ മാത്രമേ സാംപിളുകൾ ശേഖരിച്ച് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ.