ചിറ്റൂർ കോസ് വേയിൽ അപകടം; കുളിക്കാനിറങ്ങിയ വിദ്യാർഥി മരിച്ചു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ചിറ്റൂർ പുഴയിലെ ഷണ്മുഖം കോസ് വേയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മരിച്ചു. മരിച്ചത് കോയമ്പത്തൂർ സ്വദേശി ശ്രീ ഗൗതം. മറ്റൊരു വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുകയാണ്. ഇയാൾ ഓവിൽ കുടുങ്ങി കിടക്കുകയാണ്. അരുൺ എന്ന വിദ്യാർഥിക്കായാണ് തിരച്ചിൽ തുടരുന്നത്.