കേരളമാകെ പ്രളയബാധിത പ്രദേശമാക്കാതെ ബാങ്കുകളുടെ മൊറട്ടോറിയം നല്‍കാന്‍ സാങ്കേതിക തടസം
തിരുവനന്തപുരം: കേരളത്തെ ആകെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കാതെ ബാങ്കുകളുടെ മൊറട്ടോറിയം ആനുകൂല്യം മുഴുവന്‍ ദുരിതബാധിതര്‍ക്കും ലഭിക്കില്ല. 981 വില്ലേജുകള്‍ മാത്രം പ്രളയബാധിതമെന്ന കണക്ക് ആനുകൂല്യം നല്‍കാന്‍ തടസമാണെന്ന് ബാങ്കുകള്‍ സര്‍ക്കാരിനെ അറിയിക്കും. വിള ഇന്‍ഷുറന്‍സും ഭവന ഇന്‍ഷുറന്‍സും എടുക്കാത്തവരുടെ ബാങ്കുകളിലെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ പ്രത്യേകമായി പരിഗണിക്കേണ്ടിവരും.