മൊഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ സംസ്ഥാന പോലീസിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്
മൊഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ സംസ്ഥാന പോലീസിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്. നീതി ഉറപ്പാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് കീഴിലെ പോലീസ് പരാജയപ്പെട്ടു. സി.എല്‍ സുധീറിനെതിരെ ഉടന്‍ കേസെടുക്കണം. സംഭവത്തില്‍ കേരളത്തിലെ ലിബറലുകള്‍ നിശബ്ദരാണ്. സിപിഎം നേതാക്കള്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നത് ലജ്ജാകരമാണെന്നും മുരളീധരന് ആരോപിച്ചു.