വാക്സിൻ സർട്ടിഫിക്കറ്റ് ഇനി ടീ ഷർട്ടിലും
വാക്സിൻ സർട്ടിഫിക്കറ്റ് ടീ ഷർട്ടിൽ പതിച്ചു നൽകി കൂടുതൽ ആവശ്യക്കാരെ ആകർഷിക്കുകയാണ് മലപ്പുറത്തെ ഒരു വ്യാപാരി. പ്രവാസികളും അയൽ സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന ഡ്രൈവർമാരുമൊക്കെയാണ് വാക്സിൻ സർട്ടിഫിക്കറ്റ് ടീഷർട്ടിൽ പതിക്കാനെത്തുന്നത്.