വിസ്മയയുടെ മരണം: മർദ്ദിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തി കിരൺ
വിസ്മയയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിസ്മയ മരിക്കുന്നതിന് തലേന്ന് മർദ്ദിച്ചിട്ടില്ലെന്നും എന്നാൽ വിസ്മയയെ മുമ്പ് മർദ്ദിച്ചിട്ടുണ്ടെന്നും കിരൺ പൊലീസിനോട് സമ്മതിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. തൻറെ മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഇതിന് ശേഷം വിസ്മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നുവെന്നും കിരണിന്റെ മൊഴി.