എരുമേലിയിൽ മാലിന്യ നിർമ്മാർജനം പ്രതിസന്ധിയിൽ
മകര വിളക്ക് തീർത്ഥാടനം ആരംഭിച്ചതിനു പിന്നാലെ എരുമേലിയിൽ മാലിന്യ നിർമ്മാർജനം പ്രതിസന്ധിയിൽ. ക്ഷേത്ര പരിസരത്തെ മാലിന്യ നീക്കത്തിൽ നിന്നും പഞ്ചായത്ത് പിന്മാറിയതാണ് പ്രതിസന്ധിക്ക് കാരണം. മാലിന്യത്തില്‍ ചിവിട്ടിയും മൂക്ക് പൊത്താതെയും ക്ഷേത്ര ദർശനത്തിനെത്തേണ്ട ഗതികേടിലാണ് അയ്യപ്പന്മാർ.